നടി ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രതികരണത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഐശ്വര്യയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.
ധനുഷിനും കാര്ത്തിക്കുമൊപ്പമായി ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചു വരികയായിരുന്നു ഐശ്വര്യ ലക്ഷ്മി. സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ അധികം വൈകാതെ തന്നെ ഒടിടി പ്ലാറ്റ്ഫോമിലൂട പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. 3 മലയാളം സിനിമയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.
Post Your Comments