പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. ഇന്നലെയായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘ദി ബിഗ് ബുൾ’ റിലീസിനെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അഭിഷേക് ബച്ചന്റെ പേര് മാറ്റത്തെക്കുറിച്ചാണ്. പുതിയ ചിത്രത്തിന്റെ ട്രെയിലർ അഭിഷേക് ബച്ചൻ എന്നതിനു പകരം അഭിഷേക് എ ബച്ചൻ എന്നാണ് എഴുതി കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് വന്നത് എന്നാണ് താരത്തിന്റെ ആരാധകർ അടക്കമുള്ളവർക്ക് അറിയേണ്ടത്.
ന്യൂമറോളജി പ്രകാരമാണോ അഭിഷേകിന്റെ ഈ പേരുമാറ്റൽ എന്നാണ് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. അതേസമയം, എ എന്നതു കൊണ്ട് താരം എന്താണ് അർത്ഥമാക്കുന്നത് എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അഭിഷേക് അമിതാഭ് ബച്ചൻ, അഭിഷേക് ഐശ്വര്യ ബച്ചൻ, അഭിഷേക് ആരാധ്യ ബച്ചൻ ഇതിൽ ഏതാണ് പുതിയ പേരിന്റെ പൂർണരൂപം എന്നും ആരാധകർ തിരക്കുന്നുണ്ട്. അതേസമയം പേരിൽ വരുത്തിയ മാറ്റത്തെ കുറിച്ച് അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിൽ വിവാദ നായകന് ഹര്‍ഷദ് മേത്ത ആയാണ് അഭിഷേക് എത്തുന്നത്. 1 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
അജയ് ദേവ്ഗണ്, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂകി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ദി ബിഗ് ബുള്ളിലെ മറ്റ് താരങ്ങൾ.
Post Your Comments