
സിനിമാ മേഖലയിൽ എന്നപോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഫഹദ് ഫാസിലും പൃഥ്വിരാജും ദുൽഖർ സൽമാനും സുഹൃത്തുക്കളാണ്. മൂന്നു പേരുടേയും ഭാര്യമാരും നല്ല സുഹൃത്തുക്കളാണ്.
നസ്രിയ ഫഹദ്, സുപ്രിയ പൃഥ്വിരാജ്, അമാൽ സൂഫിയ എന്നിവരുടെ സൗഹൃദം സോഷ്യൽ മീഡിയയിലെ ഇവരുടെ ആരാധകർക്കും സുപരിചിതമാണ്. ഒഇപ്പോഴിതാ നസ്രിയക്കും അമാലിനുമൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴുള്ള ചിത്രമാണ് സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം കഴിച്ച ഭക്ഷണത്തിന്റെ ചിത്രവും സുപ്രിയ പങ്കുവച്ചിരുന്നു.
സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നസ്രിയയുടെയും പൃഥ്വിയുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്. നസ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്.
Post Your Comments