ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല: മനസ്സ് തുറന്നു ചഞ്ചല്‍

അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയില്‍ കുഞ്ഞാത്തോലിന്റെ വേഷം ചെയ്ത നടി ചഞ്ചല്‍ പരിമിതമായ സിനിമകള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. കുറച്ചു സിനിമകളെയുള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ചഞ്ചല്‍   വലിയ ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ വിശേഷങ്ങളുമായി എത്തുകയാണ്. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ ചെയ്യുന്ന സമയത്ത് ജോമോളുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ലെന്നും ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചഞ്ചല്‍ പറയുന്നു.

ചഞ്ചലിന്റെ വാക്കുകള്‍

“ഇപ്പോള്‍ സിനിമയിലെ ആരുമായും അടുപ്പമില്ല. ആ സമയത്ത് ജോമോളുമായി നല്ല സൗഹൃദമായിരുന്നു. അവള്‍ കൊച്ചിയില്‍ വരുമ്പോള്‍ എന്‍റെ വീട്ടിലും ഞാന്‍ കോഴിക്കോട് പോകുമ്പോള്‍ ജോമോളുടെ വീട്ടിലും ചെല്ലുമായിരുന്നു. അതുപോലെ അമേരിക്കയില്‍ വന്ന സമയത്ത് ടെക്സസില്‍ ദിവ്യ ഉണ്ണി ഉണ്ടായിരുന്നു. ദിവ്യയുമായി ആ സമയത്ത് നല്ല സൗഹൃദമായിരുന്നു. എനിക്ക് നൃത്തവിദ്യാലയം തുടങ്ങാന്‍ ദിവ്യ ഏറെ ഉപദേശങ്ങള്‍ തന്നു. ഇപ്പോള്‍ എല്ലാവരും അവരവരുടെ ജീവിത തിരക്കിലാണ്. അതിനാല്‍ വിളികളില്ല. പോയ വര്‍ഷം വിനീത് ശ്രീനിവാസന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ദിവസം ഞങ്ങളുടെ നൃത്ത വിദ്യാലയത്തിലേക്ക് വന്നത് ഏറെ ആകസ്മികമായിട്ടായിരുന്നു. വിനീത് ശ്രീനിവാസന്‍റെ ബന്ധു എന്റെ വിദ്യാര്‍ഥിയാണ്. അവര്‍ക്കൊപ്പമായിരുന്നു വിനീത് വന്നത്”.

Share
Leave a Comment