![](/movie/wp-content/uploads/2021/04/lal-3.jpg)
ആരധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മോഹൻലാലിന്റെ മറ്റൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോഹൻലാല്‍ ഫാൻസ് ഗ്രൂപ്പുകളാണ് ഫോട്ടോ പുറത്തുവിട്ടത്. മാസ് ലോക്കിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത്.
പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയ്‍ക്ക്. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
Post Your Comments