നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായിനഗ്മ ട്വിറ്ററിൽ കുറിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവർ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
“ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആയി. അതുകൊണ്ട് വീട്ടിൽ സ്വയം ക്വറന്റൈനിൽ കഴിയുകയാണ്. വാക്സിന്റെ ആദ്യ ഡോസ് എടുത്താലും എല്ലാവരും എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണം. യാതൊരു വിധത്തിലും അലംഭാവം കാട്ടരുത്. സുരക്ഷിതമായി കഴിയുക”, എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്.
Post Your Comments