തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാര്യയും മക്കളായ ദിയയും ഇഷാനിയും രംഗത്തെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അഹാന കൄഷ്ണയെ മാത്രം കണ്ടില്ല. താരം വോട്ട് ചെയ്യാനുമെത്തിയില്ല. ഷൂട്ടിംഗ് തിരക്കുകളിൽ അല്ലെന്നിരിക്കേ എന്തുകൊണ്ടാണ് അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാത്തതെന്ന സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് കൃഷ്ണകുമാർ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ താരകുടുംബത്തിന് നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു? എന്തുകൊണ്ട് വോട്ടിന് വന്നില്ലെന്നായിരുന്നു ഇക്കൂട്ടർക്ക് അറിയേണ്ടിയിരുന്നത്. അഹാന ആ സമയം നാട്ടിൽ പോലുമില്ലായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ മകളുടെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. അഭ്യുഹങ്ങൾക്കും സംശയങ്ങൾക്കും കൃഷ്ണകുമാർ ഇതിലൂടെ മറുപടി നൽകിയിരിക്കുകയാണ്.
ഷൂട്ടിംഗ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകൾ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. ആ ചിത്രങ്ങൾ അഹാനയുടെ സോഷ്യൽ മീഡിയ പേജിലുണ്ട്.
Post Your Comments