GeneralLatest NewsMollywoodNEWSSocial Media

വേനല്‍ക്കാലത്ത് മഞ്ഞയേക്കാള്‍ മികച്ചത് എന്താണ് ; ചിത്രവുമായി കീർത്തി

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സൊസിലെ മീഡിയയിലും സജീവമായ കീർത്തി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ കീർത്തി പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. മഞ്ഞ വസ്‍ത്രം ധരിച്ചുള്ള ഫോട്ടോയാണ് ഇത്.വേനല്‍ക്കാലത്ത് മഞ്ഞയേക്കാള്‍ മികച്ചത് എന്താണ് എന്നാണ് കീര്‍ത്തി സുരേഷ് ചോദിക്കുന്നത്. കീര്‍ത്തി സുരേഷിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിൻ നായകനായ രംഗ് ദേ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വെങ്കി അത്‍ലൂരി ആണ് രംഗ് ദേ സംവിധാനം ചെയ്‍തത്.

https://www.instagram.com/p/CNZVx6mpSxi/?utm_source=ig_web_copy_link

അടുത്തിടയിൽ കുടുംബത്തോടൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും കീർത്തി ഷെയർ ചെയ്തിരുന്നു. നടി പൂർണിമ ഡിസൈൻ ചെയ്ത സാരിയായിരുന്നു കീർത്തി അണിഞ്ഞിരുന്നത്.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. തെലുങ്കിൽ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിനിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാവുന്ന ‘സര്‍ക്കാരു വാരി പാട’ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്തിന്റെ പുതിയ സിനിമ ‘അണ്ണാത്തെ’യിലും കീർത്തി അഭിനയിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നടനാവുന്ന ‘സാനി കായിതം’ എന്ന സിനിമയിലും കീർത്തി വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button