
ബോളിവുഡ് നടി കത്രീന കെയ്ഫിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയിൽ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും കത്രീന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ ഉടനടി പരിശോധന നടത്തണമെന്നും കത്രീന അഭ്യർത്ഥിച്ചു.
“എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഉടൻ തന്നെ ഹോം ക്വാറന്റൈനിലേക്ക് മാറും. എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ട്. ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കുക,” കത്രീന എഴുതി.
കഴിഞ്ഞദിവസം വിക്കി കൌശലിനും നടി ഭൂമി പെട്നേക്കറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ആരോഗ്യ വിവരം അറിയിച്ചത്.
Post Your Comments