പ്രശസ്ത തമിഴ് സംവിധായകൻ എസ് പി മുത്തുരാമനെ (86) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകന് ന്യൂമോണിയയും കോവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാകുന്നു.
എസ് പി മുത്തുരാമൻ ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കനിമുത്ത് പാപ്പയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം.
Post Your Comments