
മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം ഇന്ന് മുതൽ പ്രദർശനത്തിനെത്തും. സൗത്ത് ഏഷ്യയിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻസിന്റെ ബിസിനസ് നടത്തുകയാണ്.
ഇവരുടെ ജീവിതത്തിലേക്ക് റിട്ടയർഡ് അഗ്രിക്കൾച്ചർ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയർ) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
അതേസമയം, ചതുർമുഖത്തിലെ വില്ലൻ ആരാണെന്ന സസ്പെൻസ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നിവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിലുണ്ട്. പതിവ് ഹൊറർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ചതുർമുഖം നിർമ്മിച്ചിരിക്കുന്നത്.
Post Your Comments