വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതിനേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. വിവാഹത്തിനോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ലെന്ന് പലപ്പോഴും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ രണ്ടാം വിവാഹത്തെ എതിർത്തത് എന്തുകൊണ്ടാണെന്നു താരം തുറന്നു പറയുന്നു.
” അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള് എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Post Your Comments