വിവാഹം വരെ എത്തിയ ബന്ധം വേർപിരിഞ്ഞുവെങ്കിലും തന്റെ മുൻ കാമുകിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. തെന്നിന്ത്യന്‍ താര സുന്ദരി രശ്മിക മന്ദനയ്ക്കാണ് താരം പിറന്നാള്‍ ആശംസകൾ നേർന്നത്.
ഇരുവരും ഒന്നിച്ചഭിനയിച്ച 2016 ഇല് പുറത്തിറങ്ങിയ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിന്റെ ഓഡീഷനിലെ വീഡിയോ പോസ്റ്റ് ചെയ്താണ് രക്ഷിത് ആശംസകള്‍ നേര്‍ന്നത്.
”ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്. നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. പിറന്നാള്‍ ആശംസകള്‍”- രക്ഷിത് ഷെട്ടി കുറിച്ചു ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയുടെ മറുപിടിയുമെത്തി.
രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. കിരിക് പാര്‍ട്ടി പുറത്തിറങ്ങിയ ശേഷം ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നിരുന്നു. എന്നാൽ വേർപിരിഞ്ഞു.
Post Your Comments