BollywoodCinemaLatest NewsMovie GossipsNEWSWOODs

‘സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍’; രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രക്ഷിത് ഷെട്ടി

നടി രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച ‘കിരിക്ക് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ ഓഡിഷന്‍ വീഡിയോ പങ്കുവച്ചാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

‘ഇന്ന് മുതല്‍ നീ ഒരുപാട് യാത്ര ചെയ്തു. സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍. നിന്നെക്കുറിച്ച്‌ അഭിമാനം തോന്നുന്നു’ എന്നാണ് രക്ഷിത് കുറിച്ചത്.

ആശംസകള്‍ക്ക് നന്ദിയുമായി രശ്മികയും രംഗത്തെത്തി. രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. എന്നാല്‍ രശ്മികയുമായിയുള്ള രക്ഷിതിന്റെ വിവാഹനിശ്ചയത്തിന് ശേഷംഒരു വര്‍ഷത്തിനകം ഇരുവരും വേര്‍പിരിഞ്ഞു. രശ്മികയ്ക്ക് വിജയ് ദേവരകൊണ്ടയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ വേര്‍പിരിഞ്ഞത് എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു.

അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് രശ്മിക ഇപ്പോള്‍. ഗുഡ്‌ബൈയുടെ സെറ്റില്‍ ആയിരുന്നു താരം തന്റെ 25ാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്മികതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ.

shortlink

Related Articles

Post Your Comments


Back to top button