സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരസുന്ദരിയാണ് റായി ലക്ഷ്മി. താരത്തിന്റെ സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹിതയാവുകയാണെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി. പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ വെളിപ്പെടുത്തി.
‘കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്.
read also:മലയാളത്തിന്റെ പ്രിയനടന്റെ ചിത്രം പൂജാമുറിയിൽ; ഇതിൽപ്പരം ഒരു ഭാഗ്യം ഒരു നടനു ലഭിക്കാനുണ്ടോ?
ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. ഈ പോസ്റ്റിനൊപ്പം എല്ലാവരും കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്നും’ റായി ലക്ഷ്മി കുറിച്ചു.
എന്നാൽ തന്റെ വരനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും റായി പുറത്തുവിട്ടിട്ടില്ല
Post Your Comments