GeneralLatest NewsMollywoodNEWS

മലയാളത്തിന്റെ പ്രിയനടന്റെ ചിത്രം പൂജാമുറിയിൽ; ഇതിൽപ്പരം ഒരു ഭാഗ്യം ഒരു നടനു ലഭിക്കാനുണ്ടോ?

ബോംബെയിലെ ഒരു ബിസ്സിനസ്റ്റുകാരൻ ആണ് നസീറിനെ പൂജിച്ചിരുന്നത്. എന്നാൽ നിത്യ ഹരിത നായകനായ പ്രേം നസീറിനെ അല്ല അയാൾ പൂജിച്ചത്.

തമിഴ് നാട്ടിൽ താരങ്ങൾക്കായി അമ്പലം പണിയുന്ന ആരാധകർ ഏറെയുണ്ട്. താരങ്ങളോട് ആരാധന മൂത്ത പൂജ ചെയ്യുന്ന രീതിയ്ക്ക് ഇന്നും ഒരു കുറവുമില്ല. അതിനു തെളിവാണ് പുതിയ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചു നടത്തുന്ന പാലാഭിഷേകവും പൂജയുമെല്ലാം. കൂടാതെ ഭക്തി സീരിയലുകളിൽ താരങ്ങളെ ദൈവമായി കാണുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്. ദൂരദർശൻ കാലത്ത് ശ്രീകൃഷ്ണനും രാമനുമെല്ലാം അങ്ങനെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരങ്ങളാണ് എന്നാൽ വർഷങ്ങൾക്ക് മുൻപ് മലയാളത്തിന്റെ പ്രിയ നടൻ പ്രേം നസീറിനെ പൂജിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു.

ബോംബെയിലെ ഒരു ബിസ്സിനസ്റ്റുകാരൻ ആണ് നസീറിനെ പൂജിച്ചിരുന്നത്. എന്നാൽ നിത്യ ഹരിത നായകനായ പ്രേം നസീറിനെ അല്ല അയാൾ പൂജിച്ചത്. ഇക്കാര്യം നസീർ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു മദ്രാസ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ബോംബൈ വ്യവസായിയുടെ വീട്ടിലാണ് സംഭവം.

READ ALSO:‘സ്വപ്നങ്ങളെ പോരാളിയെപ്പോലെ പിന്തുടരുന്നവള്‍’; രശ്മിക മന്ദാനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രക്ഷിത് ഷെട്ടി

നസീർ മദ്രാസിൽ നിന്നും ബോംബെയിലേക്ക് ഇൻഡ്യൻ എയർലൈൻസിൻ്റെ ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ അടുത്ത് മാനൃനായ ഒരു വ്യക്തിവന്നിരുന്നു. ഇരുവരും പരിചയപ്പെട്ടു.
ബോംബെയിലെ ഒരു ബിസ്സിനസ്റ്റുകാരൻ.മദാസിൽ ബിസ്സിനസ് ആവശ്യവുമായി ബന്ധപ്പെട്ട് വന്നു മടങ്ങുകയായിരുന്നു. നസീർ താൻ മലയാളത്തിലെ ഒരു നടനാണെന്നും പരിചയപ്പെടുത്തി. പക്ഷെ അദ്ദേഹത്തിന് കേരളത്തെക്കുറിച്ചും പ്രേം നസീർ എന്ന നടനേക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ഒന്നുമറിയില്ലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് നല്ല സുഹ്റുത്തുക്കളായി മാറി ഇരുവരും. പുറത്തിറങ്ങുന്നതിനു മുമ്പായി വ്യവസായി നസീറിനെ തൻ്റെ വീട്ടിലേക്ക് പ്രാതൽ കഴിക്കുവാൻ ക്ഷണിച്ചു.

അതനുസരിച്ച് നസീർ താൻ താമസിക്കുന്ന ജൂഹുബീച്ചിലെ പാംഗ്രോവ് ഹോട്ടലിൻ്റെ നമ്പർ കൊടുത്തു. രാവിലെ കുറച്ചു സമയം പൂജാ സമയമായതിനാൽ ഡ്രൈവർ വരും പിക് ചെയ്യുമെന്നറിയിച്ചിരുന്നു. അങ്ങനെ പിറ്റേന്ന് നസീർ അന്ധേരിയിലെ അദ്ദേഹത്തിൻ്റെ ഫ്ളാറ്റിൽ എത്തി. കുടുംബാംഗങ്ങൾ വലിയ സന്തോഷത്തോടെ നസീറിനെ സ്വീകരിച്ചു. വ്യവസായി ആ സമയം പൂജാമുറിയിലായിരുന്നു’ അറിയാതെയൊന്ന് പൂജാമുറിയിലേക്ക് കണ്ണോടിച്ച നസീർ ഒന്ന് ഞെട്ടി.

”അവിടെ പരിചയമുള്ള ഒരു മുഖം” അതും തൻ്റെ രൂപസാദൃശ്യത്തിൽ. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ വ്യക്തമായി- അത് ‘ തൻ്റെ ഫോട്ടോ ആയിരുന്നു.” ഭക്തകുചേല എന്ന ചിത്രത്തിൽ താൻ അഭിനയിച്ച ഭഗവാൻ ശ്രീ കൃഷ്ണൻ്റെ വേഷം. അറിയാതെ തന്നെ പൂജിക്കുന്ന മനുഷ്യൻ” താൻ ആരാണെന്നു തിറിച്ചറിയാതെ തന്നെ പൂജിക്കുന്ന മനുഷ്യന്റെ അതിഥിയായി എത്താൻ നസീറിനു കഴിഞ്ഞു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിൽ പരം ഭാഗ്യം ഒരു നടന് ലഭിക്കാനുണ്ടോ!

shortlink

Related Articles

Post Your Comments


Back to top button