CinemaGeneralNationalNEWSWOODs

സെൻസറിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാക്കാർ ഇനി ഹൈക്കോടതിയെ സമീപിക്കണം

സിനിമ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ദി ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യുണൽ (എഫ് സി എ ടി) ഇനിയില്ല. കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചലച്ചിത്ര പ്രവർത്തകർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം 1983-ലാണ് എഫ് സി എ ടി രൂപീകരിച്ചത്.

സെൻസർ ബോർഡിൻറെ തീരുമാനങ്ങളെ എഫ് സി എ ടിയിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. അതിനുള്ള അവസരമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ വിശാൽ ഭരദ്വാജ്, ഹൻസൽ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിക്ക് സമയം ഉണ്ടാകുമോ എന്നും ഈ തീരുമാനത്തിന് പിന്നിലുള്ള ഉദ്ദേശം എന്താണെന്നും ഹൻസൽ മേത്ത ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button