തെന്നിന്ത്യൻ താരം ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസുമായി ബിജെപി. ശ്രുതി തന്റെ അച്ഛനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചതിനാണ് നടിക്കെതിരെ ബിജെപിയുടെ നിയമനടപടി.
എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമല്‍ഹാസന്‍ താന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലേക്ക് ശ്രുതിയ്ക്കൊപ്പം പോയിരുന്നു. തുടർന്ന് പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചതിന് ശ്രുതി ഹസനെതിരെ ബിജെപി ദേശീയ മഹിള വിങ്ങിന്റെ നേതാവ് വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് നന്ദകുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.
Post Your Comments