മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3യിലെ ശക്തയായ മത്സരാര്ഥികളിൽ ഒരാളാണ് ഋതു മന്ത്ര. മോഡൽ, അഭിനേത്രി എന്നീ വിശേഷണങ്ങളോട് കൂടി ബിഗ് ബോസിലേയ്ക്ക് എത്തിയ ഋതു സഹമത്സരാർത്ഥി റംസാനുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ഷോയിൽ മുന്നേറുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തിന്റെ കാമുകൻ ആണ്.
ഒരു യുവാവിനൊപ്പമുള്ള ഋതുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. എന്നാൽ ചിത്രങ്ങളിൽ ഉള്ള യുവാവ് ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഋതുവിന്റെ ബോയ് ഫ്രണ്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
read also:അമ്മയുടെ രണ്ടാം വിവാഹം എതിർത്തത് എന്തുകൊണ്ട്; തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്
ഋതുവിനെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ സുഹൃത്ത് ജിയ ഇറാനി. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ഋതുവുമായുള്ള ബന്ധത്തെക്കുറിച്ചു ജിയ പറയുന്നു. രൂപത്തിലുള്ള ജിയയുടെ മറുപടികൾ ഇങ്ങനെ..
ബിഗ് ബോസിന് അകത്ത് ഋതു എങ്ങനെയാണെന്നാണ് ആദ്യ ചോദ്യം. പാലാണ് തേനാണെന്നായിരുന്നു മറുപടി. ബിഗ് ബോസിലെ മികച്ച പ്ലേയര്‍ ആരാണെന്നാണ് ചോദിച്ചതെങ്കിലും ഋതു ഉള്ളത് കൊണ്ട് മാത്രമാണ് താനത് കാണുന്നതെന്നായിരുന്നു ജിയയുടെ മറുപടി.
ഋതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല ഋതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഋതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.
എന്നാണ് കല്യാണം എന്ന ചോദ്യത്തിന് ‘മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും ഋതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിക്കുമ്പോള്‍ എയര്‍ടെല്‍ ലോഗോ ആണ് തമാശരൂപേണ ജിയ നല്‍കിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി എന്ന നിലയില്‍ ഋതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, ഋതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നല്‍കിയത്.
ഋതുവും റംസാനും തമ്മില്‍ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയില്‍ ഋതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു. ബിഗ് ബോസ് കഴിഞ്ഞാല്‍ നിങ്ങളുടെ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകിയിട്ടില്ല
Post Your Comments