നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ പോലെ തമിഴ്നാട്ടിലും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെ തന്റെ വോട്ട് അവകാശം വിനിയോഗിച്ചിരിക്കുകയാണ് നടന് ജയറാമും കുടുംബവും.
ചെന്നൈയില്‍ സ്ഥിര താമസമാക്കിയതോടെയാണ് വോട്ടും തമിഴ്നാട്ടിലേക്ക് മാറ്റിയത്. 25 വര്‍ഷമായി തമിഴ്നാട്ടില്‍ വോട്ട് ചെയ്യുന്ന ജയറാം ഭാര്യ പാര്‍വതി, മക്കളായ കാളിദാസന്, മാളവിക എന്നിവര്‍ക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
വിരുമ്പാക്കത്തെ പോളിംഗ് ബൂത്തില്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. എവിടെ ആയിരുന്നാലും വോട്ട് ചെയ്യാന്‍ എത്തും, വോട്ട് നമ്മുടെ കടമയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments