
തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. തെരഞ്ഞെടുപ്പിൽ കുടുംബസമേതം വോട്ടു ചെയ്യാനെത്തി തെന്നിന്ത്യൻ താരം അജിത്. സൂപ്പർ താരത്തെ കണ്ട ആരാധകർ സെൽഫി എടുക്കാനായി ചുറ്റും വളഞ്ഞു. ചുറ്റും നില്‍ക്കുന്ന പൊലീസുകാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തിക്കി തിരക്കിയ ആരാധകരുടെ ‘പ്രകടനത്തിൽ ‘ ക്ഷമ നശിച്ച അജിത്ത് ഒരു ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ചു.
read also:അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു; പേളി
തൊട്ടടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണാണ് താരം തട്ടിപ്പറിച്ച് വാങ്ങിയത്. തുടര്‍ന്ന് ഇത് ബോഡിഗാര്‍ഡിനെ ഏല്‍പ്പിച്ചു. വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം ആരാധകന് ഫോണ്‍ തിരിച്ചു നല്‍കുന്നതുമായ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
തിരുവാണ്‍മിയൂരിലെ ബൂത്തിലാണ് അജിത്ത് ഭാര്യ ശാലിനിയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ഓടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്.
Post Your Comments