തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ് സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവർ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അജിത്ത്, ശാലിനി, സൂര്യ, വിജയ്, ശിവ കാര്ത്തികേയന് തുടങ്ങിയ താരങ്ങളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ല മേരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്.
മക്കള്‍ ശ്രുതി ഹസന്, അക്ഷര ഹസന് എന്നിവര്‍ക്കൊപ്പമാണ് മക്കള്‍ നീതിമയ്യം നേതാവ് കമല്ഹാസന് വോട്ട് ചെയ്യാനെത്തിയത്. സൂര്യ, കാര്‍ത്തി ഇവരുടെ പിതാവ് ശിവകുമാര്‍ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. തിരുവാണ്മിയൂര് സ്കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
Also Read:മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ പാതയിലേക്ക് പൃഥ്വിരാജ്? ആരാധകർ ആവേശത്തിൽ
നടന് വിജയ് സൈക്കിളിലാണ് വോട്ട് ചെയ്യാനെത്തിയത്. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പെട്രോൾ വില വർധനവിൽ പ്രതിഷേധ സൂചകമായിട്ടാണ് വിജയ് സൈക്കിളിലെത്തിയതെന്നാണ് സൂചന. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ മകനും ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് ഉദയനിധി സ്റ്റാലിനും വോട്ട് രേഖപ്പെടുത്തി.
ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. രാവിലെ ഏഴു മണിക്കാണ് തമിഴ്നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.
Post Your Comments