വിരിഞ്ഞ താമരയുടെ ചിത്രവുമായി‌ സുപ്രിയ; വോട്ട് ബിജെപിക്കാണോ, ചാണകത്തില്‍ വീണോയെന്നു സോഷ്യൽ മീഡിയ

താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍

കനത്ത പോളിംഗാണു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടു രേഖപ്പെടുത്തിയ ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടി. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച സുപ്രിയ മേനോന്‍ പങ്കുവെച്ച ഒരു ചിത്രമാണ്.

ഇന്നലെ വൈകിട്ട് ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇതാണ് സംശയത്തിനിടയാക്കിയത്.

read also: നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ? എല്ലാവരും തന്റെ സുഹൃത്തുക്കളെന്നു ദിലീപ്

തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ പങ്കുവെച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധയിൽപ്പെട്ടതോടെ താമര വിരിയുമോ,വോട്ട് നല്‍കുന്നത് ബിജെപിക്കാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റും തുടങ്ങി. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ സുപ്രിയ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

Share
Leave a Comment