ദിലീപിന്റെ നായികയായി സിനിമയിൽ താരമാണ് നിഖില വിമല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുകയാണ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ട സമയത്ത് ഇടത് പക്ഷ സ്ഥാനാർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചു നിഖില ശ്രദ്ധനേടിയിരുന്നു
.
തളിപ്പറമ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എംവി ഗോവിന്ദന് മാസ്റ്റര്‍, അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെവി സുമേഷ് എന്നിവർക്ക് വേണ്ടിയാണ് താരം പ്രചാരണം നടത്തിയത്. ഗോവിന്ദൻ മാസ്റ്റർ തനിക്ക് അച്ഛനെപ്പോലെയാണെന്നും മണ്ഡലത്തിലെ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്നും തളിപ്പറമ്ബ് സ്വദേശി കൂടിയായ നടി പറഞ്ഞു.
read also:ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു
‘കമ്മ്യൂണിസത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ വളര്‍ന്നത്. ഗോവിന്ദന് മാഷിന് തന്റെ കുടുംബവുമായി ഒരുപാടുനാളത്തെ പരിചയമുണ്ട്. അത്ര അടുപ്പമുള്ളതിനാല്‍ മാഷെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ വരണമെന്ന് തോന്നി. മാഷിന് വേണ്ടി ഞാന്‍ വോട്ട് ചോദിക്കേണ്ടതില്ലെന്ന് തോന്നുന്നു. എല്ലാരും മാഷിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. നാടിന്റെ വികസനത്തിനും പുരോഗമനത്തിനും ഗോവിന്ദന് മാഷിനായിരിക്കും എല്ലാവരുടെയും വോട്ടെന്നും പ്രതീക്ഷിക്കുന്നു.’- നിഖില പറഞ്ഞു.
Post Your Comments