ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം: നടി സംയുക്ത മേനോന്‍

എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്‌താല്‍ എനിക്ക് ബഹുമാനം തോന്നും

പ്രണയത്തെക്കുറിച്ചും തന്നിലെ വിവാഹകാഴ്ചപാടിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി സംയുക്ത മേനോന്‍. പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ് ആണെന്നും എന്നാല്‍ തനിക്ക് അത് മാത്രമല്ല പ്രണയമെന്നും താരം പറയുന്നു, വിവാഹം ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട കാര്യമാണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സംയുക്ത മേനോന്‍ അഭിപ്രായപ്പെടുന്നു.

നടി സംയുക്ത മേനോന്‍റെ വാക്കുകള്‍

“പ്രണയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ പിരിയുമ്പോള്‍ തീര്‍ച്ചയായും വേദനിക്കും. പ്രണയ നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തില്‍ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്‍റെ ധാരണ ഏറെ മാറിയിട്ടുണ്ട്. ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവര്‍ക്കും ഉണ്ടാകും അത്തരം അനുഭവങ്ങള്‍.  പ്രണയം എല്ലാവര്‍ക്കും റൊമാന്റിക് റിലേഷന്‍ഷിപ്പാണ്. എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാള്‍ ഒരു പ്രശ്നത്തില്‍ മനസിലാക്കുകയും അത് നേരിടാന്‍ പ്രാപ്തയാക്കുകയും ചെയ്‌താല്‍ എനിക്ക് ബഹുമാനം തോന്നും. എനിക്കത് പ്രണയമാണ്. വിവാഹവും ഒരു നിശ്ചിത പ്രായത്തില്‍ വേണ്ടുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിര്‍പ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം”. സംയുക്ത മേനോന്‍ പറയുന്നു.

Share
Leave a Comment