GeneralLatest NewsMollywoodNEWS

എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്; ബാല

ഇത്രയും അത്ഭുതങ്ങള്‍ കാണിച്ച ദൈവം, എന്റെ മരണശേഷം അത് നടത്തി കൊണ്ട് പോകാന്‍ എന്റെ മകളുണ്ടാവും

മലയാളികൾക്ക് ഏറെ പരിചിതനായ തെന്നിന്ത്യൻ താരമാണ് ബാല. നായകനും സഹനടനും വില്ലനായുമെല്ലാം തിളങ്ങിയ ബാലയുടെ സ്വാകാര്യ ജീവിതം പലപ്പോഴും നേടാറുണ്ട്. തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ചു വെളിപ്പെടുത്തിയിരുന്നു.

ഗായിക അമൃതയാണ് ബാലയുടെ മുൻ ഭാര്യ. ഇവര്‍ക്ക് ഒരു മകളുണ്ട്. വിവാഹ ബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ബാലയുടെ അടുത്ത് മകൾ വരാറുണ്ട്. പാപ്പു എന്ന് വിളിക്കുന്ന മകളുടെ വിശേഷങ്ങൾ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

read also:ആരാധകരുടെ ‘പ്രകടനം’ കണ്ട് ക്ഷമ നശിച്ച്‌ അജിത്ത്; ഫോണ്‍ തട്ടിപ്പറിച്ചു

”മകളെ പാപ്പു എന്ന് വീട്ടില്‍ വിളിക്കുന്നതും അവന്തിക എന്ന പേരിട്ടതും ഞാനാണ്. അടുത്തിടെ എന്റെ മകള്‍ അഞ്ച് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു. അത് അഞ്ച് ജന്മം ഉള്ളത് പോലെയാണ്. ഓരോ നിമിഷവും മറക്കാന്‍ പറ്റാത്തതാണ്. എന്നെ കുറിച്ച്‌ നിങ്ങളെല്ലാവരും ചിന്തിക്കുന്നുണ്ട്. പലര്‍ക്കും അത് മനസിലാക്കേണ്ട ആവശ്യമില്ല. എന്റെ മകളെ പറ്റി എനിക്കുറപ്പുണ്ട്. എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിക്കാറുണ്ട്. ഇത്രയും അത്ഭുതങ്ങള്‍ കാണിച്ച ദൈവം, എന്റെ മരണശേഷം അത് നടത്തി കൊണ്ട് പോകാന്‍ എന്റെ മകളുണ്ടാവും. എനിക്കത് മതി. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്ബോള്‍ മകളോട് അവളുടെ ഏറ്റവും വലിയ ഫ്രണ്ട് ആരാണെന്ന് ചോദിച്ചു. ഒരു പേര് പറഞ്ഞു. കൂട്ടുകാരിയെ ഭയങ്കര ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ അവള്‍ക്കും അച്ഛന്‍ അടുത്തില്ലെന്നാണ് മറുപടി പറഞ്ഞത്. എന്ത് ചെയ്യാന്‍ പറ്റും. പുറത്ത് ലോകത്തോട് ഞാന്‍ എത്ര തുറന്ന് പറഞ്ഞാലും മനസിലാക്കാന്‍ പറ്റില്ല.

എന്റെ മകള്‍ക്ക് ഞാന്‍ എങ്ങനെ അച്ഛനാവണമെന്ന് അവരാണോ പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ചിരിവരും. ഒരിക്കല്‍ ഒരു ചേച്ചി എന്നോട് പറഞ്ഞു മോള് ഹാപ്പി അല്ല. നിങ്ങള് വിട്ട് കൊടുത്തേക്ക് എന്ന്. അപ്പോള്‍ ഞാന്‍ അവരോട് നിങ്ങള്‍ക്ക് എത്ര മക്കളുണ്ടെന്ന് തിരിച്ച്‌ ചോദിച്ചു.രണ്ട് മക്കളുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ എറണാകുളത്തുള്ള ഒരു അനാഥാലയത്തില്‍ അവരെ വിട്ടേക്ക്, അവിടെ നിന്ന് പഠിച്ചോട്ടെ, നിങ്ങള്‍ നോക്കെണ്ടന്ന് ഞാനും പറഞ്ഞു. എന്താ ബാല ഈ പറയുന്നേന്നായി അവര്‍. നിങ്ങള്‍ക്ക് അടുത്തുള്ളവന്റെ ജീവിതത്തില്‍ കേറി അഭിപ്രായം പറയാം. അവനന്റെ കാര്യം പറയുമ്പോള്‍ പറ്റില്ല.” ബാല പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button