നടി മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹത്തിനൊരുങ്ങുന്നു? ചിത്രത്തിന് പിന്നിൽ

ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴയ്ക്ക് ശേഷം വിവാഹിതയായതോടെ താരത്തെ പിന്നീട് സീരിയലിലൊന്നും കണ്ടില്ല. ഇതിനിടയ്ക്ക് ആദ്യവിവാഹം ഡിവോഴ്സ് ആയതൊക്കെ വാർത്തയായിരുന്നു. തുടര്‍ന്ന് തമിഴ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ താരം വീണ്ടും മലയാളം സീരിയലുകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇതിനിടയ്ല് താരത്തിൻ്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

Also Read:ട്രെയിനിലെ കൂപ്പ അവര്‍ മണിയറ പോലെ അലങ്കരിച്ചു: വിവാഹ രാത്രിയില്‍ ഗോവന്‍ ട്രിപ്പ് പോയതിനെക്കുറിച്ച് ബാലു വര്‍ഗീസ്‌

പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ വേഷത്തില്‍ ഒരുക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ താരം വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യത്തിന് നടി വ്യക്തമായ മറുപടി നൽകാത്തതും സംശയം ജനിപ്പിക്കുന്നു.

അതേസമയം, സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലെ കഥാപാത്രത്തിൻ്റെ മേക്കപ്പ് ആണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. നടന്‍ ഷാനവാസ് ആണ് നായകന്‍. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Share
Leave a Comment