ചെന്നൈ: തമിഴ്നാട്ടിൽ പോളിംഗ് പുരോഗമിക്കുന്നു. ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് താരം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തും കമൽ ഹാസനും അജിത്തും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
രാവിലെ ഏഴു മണിക്കാണ് തമിഴ്നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.
Post Your Comments