ഒരു കുഗ്രാമത്തിലെ കബടികളിക്കാരായ മിടുമിടുക്കന്മാരുടെ കഥ പറയുകയാണ് ‘ഉമ്പ്രിക്ക ആൻഡ് ടീം’ എന്ന വെബ് സീരിസ്. ഞാനാണ് പാർട്ടി, അന്തകുയിൽ താനാ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവ് വേണു അമ്പലപ്പുഴയുടെ ശ്രുതിലയ പ്രൊഡക്ഷൻസും, ആലപ്പി ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ഈ വെബ് സീരിസ്, കിഡ്നി ബിരിയാണി, ഇതെൻ കാതൽ പുത്തകം, വളപ്പൊട്ടുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മധു തത്തംപിള്ളി രചനയും, സംവിധാനവും നിർവ്വഹിയ്ക്കുന്നു.
കോമഡിയ്ക്ക് പ്രാധാന്യം കൊടുത്ത് വ്യത്യസ്തമായ അവതരണവുമായെത്തിയ ഉമ്പ്രിക്ക ആൻഡ് ടീം ആലപ്പി ടാക്കീസ് യൂറ്റ്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. രണ്ടാം എപ്പിസോഡിൽ എത്തിയപ്പോൾ തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു.
വേണു അമ്പലപ്പുഴ, അറുമുഖൻ, ജെ.പി.കരുവാറ്റ, പ്രശാന്ത് ഹരിപ്പാട്, സുമിത്ര രാജൻ, രേഖ ബാംഗ്ലൂർ, ജ്യോതി കൃഷ്ണ, വിഷ്ണുപ്രിയ, നിജി സിറാജ്, രത്നമ്മ, ബിലഹരി എന്നിവർ അഭിനയിക്കുന്നു.
ശ്രുതിലയ പ്രൊഡക്ഷൻസിനു വേണ്ടി വേണു അമ്പലപ്പുഴയും, ആലപ്പി ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ഉമ്പ്രിക്ക ആൻഡ് ടീം മധു തത്തംപിള്ളി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ, എഡിറ്റിംഗ് -സിറിൾ ജോർജ്, പോസ്റ്റ് പ്രൊഡക്ഷൻ – ആലപ്പി ടാക്കീസ്. അസോസിയേറ്റ് ഡയറക്ടർ – ടോമി കലവറ, പി.ആർ.ഒ- അയ്മനം സാജൻ
അയ്മനം സാജൻ
Leave a Comment