കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ സഹോദരിയായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സ്മിനു സിജു. മമ്മൂട്ടി നായകനായെത്തിയ ദ പ്രീസ്റ്റ് ആണ് സ്മിനു അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സ്മിനു. സോഷ്യൽ മീഡിയയിലൂടെയാണ് സ്മിനു ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
മമ്മൂക്കയോട് സംസാരിക്കാൻ പോലും ധൈര്യമില്ലാതെ നിന്ന തന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം ഓസ്കാർ കിട്ടിയ സന്തോഷം ആയിരുന്നു എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
സ്മിനു സിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ചെയ്ത എല്ലാ പടങ്ങളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവയാണ്. അതിൽ ഒന്നാണ് ദ പ്രീസ്റ്റ്, വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തിൽ പറയുന്ന മൂവി, ഒരുപാട് മഹാനടൻമാരും നടിമാരും മത്സരിച്ച് അഭിനയിച്ച ഹിറ്റ് മൂവി. ഇതിൽ ഒരു ഭാഗം ആവാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്.
അതിലും സന്തോഷം എനിക്ക് മമ്മൂക്കാടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതിലാണ്. മമ്മൂക്കായോടു മിണ്ടാൻ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോട് കെട്ട്യോളാണെന്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം, മമ്മൂക്കാടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോൾ, അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോട് പറഞ്ഞ നിമിഷം, ഇതൊക്കെ എനിക്ക് ഓസ്കാർ കിട്ടിയ സന്തോഷം തന്നെ ആയിരുന്നു. കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മുക്കാ… ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മൂക്ക…
Post Your Comments