ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഒരു മനോഹര ചിത്രമാണ് വൈറലാകുന്നത്.
നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് വിക്കി ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഇരുവരും ഈസ്റ്റർ ആഘോഷിച്ച വിശേഷമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. വളരെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നുവെന്നും വിഘ്നേഷ് പറയുന്നു.
https://www.instagram.com/p/CNRGJA6hFLB/?utm_source=ig_web_copy_link
അടുത്തിടയിൽ വിഘ്നേഷ് പങ്കുവെച്ച ചിത്രവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ‘വിരലോട് ഉയിര് കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ചോദിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.
Post Your Comments