യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വലിയ വിശ്വാസമില്ലെന്ന് നമിത പ്രമോദ് വ്യക്തമാക്കുന്നു. ഫ്ളാഷ് മുവീസ് അഭിമുഖത്തിലാണ് നമിതയുടെ തുറന്നു പറച്ചിൽ.
നമിത പ്രമോദിന്റെ വാക്കുകൾ
ജീവിതത്തില്‍ നമ്മള് ഒരുപാട് പേരെ കാണുന്നു. വ്യത്യസ്ഥ സ്വഭാവമുള്ളവര്‍. എല്ലാവരും നന്മ നിറഞ്ഞവരല്ലല്ലോ. ഓരോരുത്തര്‍ക്കും അവരുടേതായ ഡാര്‍ക്ക് സൈഡ് ഉണ്ട്. സിനിമയാകുമ്പോള്‍ എല്ലാവരുടെയും പൊസിറ്റീവ് സൈഡ് മാത്രം കാണിച്ചാല്‍ പോരല്ലോ. അതുകൊണ്ട് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കാന്‍ പറ്റില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങളെ വെള്ളപൂശി കാണിക്കുമ്പോള്‍ പൊളിറ്റിക്കലി കറക്ടല്ല എന്ന് പലര്‍ക്കും തോന്നുന്നതാണ്.
ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നമിത പ്രമോദ്. ആണും പെണ്ണും ഒരേപോലെയാണെന്നാണ് വിശ്വസിക്കുന്നതെന്നും നമിത. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പ്രമോദ്. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും നമിത പറഞ്ഞു.
Post Your Comments