CinemaGeneralKollywoodLatest NewsNEWS

കാരവാനില്‍ നിന്നിറങ്ങിയ ശേഷം മുട്ടുകുത്തി നിന്ന് തനിക്കൊപ്പം ഫോട്ടോയെടുത്ത സൂപ്പര്‍ താരത്തെക്കുറിച്ച് മോണിക്ക

അന്ന് വീട്ടിലേക്ക് പോയാല്‍ നാളെ ഫോട്ടോ എടുക്കാനായി വരനാകില്ലല്ലോ എന്നോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു

‘പ്രീസ്റ്റ്’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെയും മനം കവര്‍ന്ന കൊച്ചു മിടുക്കിയാണ് മോണിക്ക ശിവ. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയ്ക്കൊപ്പവും അജിത്തിനോപ്പവും അഭിനയിച്ച ശേഷമാണ് മലയാളത്തിലേക്കുള്ള മോണിക്കയുടെ വരവ്. തന്റെ ആദ്യ മലയാള സിനിമയില്‍ തന്നെ മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ചെയ്തു കൊണ്ടായിരുന്നു മോളിവുഡിലെ മോണിക്കയുടെ തുടക്കം. വിജയ്‌, അജിത്ത് എന്നീ സൂപ്പര്‍ താരങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് മോണിക്ക.

“വിജയ്‌ അങ്കിളും അജിത്ത് അങ്കിളുമാണ് ഡാർലിങ് അങ്കിള്‍സ്. വിജയ്‌ അങ്കിള്‍ എന്നെ വിളിക്കുന്നതും ഡാർലിങ് ബേബി എന്നാണ്. ‘ഭൈരവ’ വിജയ്‌ അങ്കിളിന്റെ അറുപതാമത്തെ സിനിമയായിരുന്നു. വെരി സ്പെഷ്യല്‍. ഷൂട്ടിങ്ങിനിടയില്‍ ഞങ്ങള്‍ക്ക് കുറേ കളികളുണ്ട്. ബോക്സിംഗ് ആയിരുന്നു മെയിന്‍. പോണി ടെയ്ല്‍ കെട്ടി ചെല്ലുമ്പോള്‍ അങ്കിള്‍ ഞാന്‍ കാണാതെ മുടി പിന്നിയിടും.  വേതാളത്തില്‍ എന്‍റെ ഷെഡ്യൂള്‍ കഴിഞ്ഞു തിരികെ പോകാന്‍ നേരം അജിത്ത് അങ്കിളിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം. സിനിമയുടെ ഗെറ്റപ്പിലായതിനാല്‍ ഇപ്പോള്‍ പറ്റില്ല നാളെ വരൂ എന്നു സംവിധായകന്‍ പറഞ്ഞു. അന്ന് വീട്ടിലേക്ക് പോയാല്‍ നാളെ ഫോട്ടോ എടുക്കാനായി വരാനാകില്ലല്ലോ എന്നോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു. എന്‍റെ വിഷമം കണ്ടു അജിത്ത് അങ്കിളിന്റെ അസിസ്റ്റന്റ് ചെന്നു വിവരം പറഞ്ഞു. കേട്ട പാടേ അങ്കിള്‍ കാരവാനില്‍ നിന്നിറങ്ങി. ഗെറ്റപ്പ് ഒക്കെ പെട്ടെന്ന് മാറ്റി എന്റെയൊപ്പം തറയില്‍ മുട്ടുകുത്തി നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആല്‍ബത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് അത്”.

shortlink

Related Articles

Post Your Comments


Back to top button