GeneralLatest NewsMollywoodNEWS

ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്; ജോയ് മാത്യു

ഇടതുപക്ഷം എന്ന സംജ്ഞതന്നെ റദ്ദ് ചെയ്യപ്പെട്ടുകഴിഞ്ഞു.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സംവിധായകനും നടനുമായ ജോയ് മാത്യു തന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് എന്ന് അഭിപ്രായപ്പെടുന്നു. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ ഈ പ്രതികരണം.

”സിപിഎമ്മിലോ സിപിഐ​യിലോ അംഗത്വമുള്ളതുകൊണ്ടുമാത്രം ആരും ഇടതുപക്ഷമാവുന്നില്ല. എന്റെ അഭിപ്രായത്തിൽ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരാണ് ഇടതുപക്ഷം. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തിൽ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. നിർഭാഗ്യവശാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഈ ദൗത്യം ഏറ്റെടുക്കുന്നില്ല. അതുകൊണ്ട് ഇടതുപക്ഷം എന്ന സംജ്ഞതന്നെ റദ്ദ് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഇടതുപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് സാധാരണക്കാരനെപ്പോലെ ഓട്ടോറിക്ഷയിൽ കയറാനും കടലിൽ ചാടാനുമൊക്കെ പറ്റുന്നത്.” ജോയ് മാത്യു പറയുന്നു

shortlink

Related Articles

Post Your Comments


Back to top button