എന്റെ തല, എന്റെ ഫിഗര്‍ എന്ന നിലയില്‍ വരുന്ന സിനിമകള്‍ മാത്രമല്ല താന്‍ സ്വീകരിക്കുന്നതെന്നും അങ്ങനെയുള്ള സിനിമകള്‍ മാത്രം സ്വീകരിച്ചിരുന്നേല്‍ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയാതെ പോകുമായിരുന്നുവെന്നും നടന് കുഞ്ചാക്കോ ബോബന് മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
നടന് കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
“നല്ല സിനിമകളുടെ ഭാഗമാകണം എന്ന നിര്‍ബന്ധബുദ്ധി മാത്രമാണ് ഇന്നുള്ളത്. കഥാപാത്രത്തിന്റെ സ്ക്രീന്‍ സ്പേസ് നോക്കിയല്ല സിനിമയുടെ ഭാഗമാകുന്നത്. അഭിനയിക്കുന്ന വേഷം പ്രേക്ഷക മനസ്സില്‍ ഇടം നേടുമോ, മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ എന്നെല്ലാമാണ് ചിന്തിക്കുന്നത്. ഇങ്ങനെ അഭിനയിച്ച സിനിമകളെല്ലാം എനിക്ക് നല്കിയ നേട്ടങ്ങള്‍ വലുതാണ്. ‘ഹൗ ഓള്‍ഡ് ആര് യു’ വും, ടേക്ക് ഓഫുമെല്ലാം ആഹ്ലാദം നല്കിയ വിജയങ്ങളാണ്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയിലെ ടൈറ്റില്‍ റോളിലുള്ള മോഹന്‍കുമാര്‍ എന്റെ കഥാപാത്രമല്ല. പ്രേക്ഷകര്‍ സ്വീകരിക്കുന്ന വലിയ ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍ എത്തുന്നത് പോലും അഭിമാനമായാണ് കാണുന്നത്. സഹകരിക്കുന്ന സിനിമകളിലെല്ലാം എന്റെ തല, എന്റെ ഫിഗര്‍ എന്ന നിലപാടെടുത്തിരുന്നതെങ്കില്‍ നല്ല ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ കഴിയാതെ പോയേനെ”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments