പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടി രശ്മി മന്ദാനയുടെ 25ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച വലിയ സമ്മാനത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് രശ്മിക. പിറന്നാൾ ദിവസം അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ സാധിച്ച സന്തോഷമാണ് താരം പങ്കുവെയ്ക്കുന്നത്.
തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്നാണ് രശ്മിക ബച്ചനൊപ്പമുള്ള അഭിനയ മൂഹൂർത്തത്തെ വിശേഷിപ്പിച്ചത്. പിറന്നാൾ ദിവസം തന്നെ ബച്ചനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് താനെന്ന് രശ്മിക പറയുന്നു. സാധാരണ പിറന്നാൾ ദിനങ്ങളിൽ വലിയ ആഘോഷങ്ങൾ ഉണ്ടാകാറില്ലെന്ന് രശ്മിക പറയുന്നു. തനിക്ക് ചുറ്റുമുള്ളവരും കൂട്ടുകാരുമൊക്കെ തന്റെ പിറന്നാൾ ദിനം സ്പെഷ്യൽ ആക്കാൻ തുടങ്ങിയത് അടുത്ത കാലത്താണെന്നും നടി പറയുന്നു.
രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് അമിതാഭ് ബച്ചനോടൊപ്പമുളള ‘ഗുഡ്ബൈ‘. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർഥ് മൽഹോത്ര നായകനാവുന്ന മിഷൻ മജ്നു എന്ന സിനിമയിലൂടെയാണ് രശ്മിക ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.
ഇതുകൂടാതെ, തെലുങ്കിൽ, തെലുങ്കിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പയിലും നായിക രശ്മിക മന്ദാനയാണ്. വൻ താരനിരയുമായാണ് പുഷ്പ എത്തുന്നത്. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹിന്ദിക്ക് പുറമേ, തമിഴിലും ചുവടുവെച്ചിരിക്കുകയാണ് രശ്മി. രശ്മിക നായികയായ ആദ്യ തമിഴ് ചിത്രം സുൽത്താൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. കാർത്തി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്.
Post Your Comments