GeneralLatest NewsMollywoodNEWSSocial Media

കല്യാണി പ്രിയദർശന് ഇന്ന് ജന്മദിനം ; ആശംസകളുമായി താരങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് കല്യാണി പ്രിയദർശൻ. ഇന്ന് താരത്തിന്റെ 28 -ാം ജന്മദിനമാണ്. നിരവധി സിനിമാ താരങ്ങളും ആരാധകരുമാണ് കല്യാണിക്ക് ആശംസയുമായി എത്തിയത്.

കീർത്തി സുരേഷ് കല്യാണിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചാണ് ജന്മദിനാശംസ നേർന്നത്. ഒരുപാട് സ്നേഹത്തിന്റെയും ഭാഗ്യത്തിന്റെയും ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് കീർത്തി സുരേഷ് കുറിച്ചിരിക്കുന്നത്.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. തെലുങ്ക് ചിത്രമായ ഹെലോയിലൂടെയാണ് കല്യാണി പ്രിയ ദർശൻ വെള്ളിത്തിരയിലെത്തുന്നത്. വരനെ ആവശ്യമുണ്ട് സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം, പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ എന്നിവയാണ് കല്യാണിയുടെ റിലീസിനായി കത്ത് നിൽക്കുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button