അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ‘ബറോസ്’ സിനിമയുടെ അണിയറപ്രവർത്തകർ. ബറോസ് സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് വെച്ചായിരുന്നു ബാലചന്ദ്രന് അണിയറ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചത്. ആദരസൂചകമായി അദ്ദേഹത്തിന്റെ ഫോട്ടോയിൽ സിനിമാ പ്രവർത്തകർ ഒപ്പുവച്ചു.
ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അങ്കിള്‍ ബണ്‍ എന്ന സിനിമയ്ക്കായാണ് പി ബാലചന്ദ്രന് ആദ്യമായി തിരക്കഥ എഴുതുന്നത്. തുടര്‍ന്ന് ഉള്ളടക്കം, അഗ്നിദേവന്, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ തുടങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ക്കായി അദ്ദേഹം തിരക്കഥ രചിച്ചു. കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന് എന്നീ സിനിമകള്‍ക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവന് മേഘരൂപന്‍ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. 50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി ബാലചന്ദ്രൻ അഭിനയിച്ച ചിത്രം.
Post Your Comments