സിനിമയിലെ തന്റെ സൗഹൃദവലയത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടന് ബാലു വര്‍ഗീസ്.തന്റെ വിവാഹ രാത്രിയില്‍ സുഹൃത്തുക്കളുമായി ഗോവന്‍ ട്രിപ്പ് പോയതിനെക്കുറിച്ചും ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബാലു വര്‍ഗീസ് പറയുന്നു. ട്രെയിനിലെ കൂപ്പ മണിയറ പോലെ അലങ്കരിച്ചു കൊണ്ടാണ് തനിക്കും ഭാര്യക്കും സുഹൃത്തുക്കള്‍ സര്‍പ്രൈസ് ഒരുക്കിയതെന്നും ബാലു പങ്കുവയ്ക്കുന്നു.
ബാലു വര്‍ഗീസിന്റെ വാക്കുകള്‍
“ഹണീബീ മുതലാണ് ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത്. ഇപ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയാണ്. ഇക്കയുടെ ഭാര്യ സമയാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും എല്ലാവരുമായും വൈബ് നിലനിര്‍ത്തുന്നതും. കഴിഞ്ഞ ദിവസം അലീനയ്ക്കായി ഒരു ബേബി ഷവര്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് പുറത്തുള്ള അലീനയുടെ സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. ഡ്രസ്സുകള്‍ പോലും അവളുടെ ഇഷ്ടം മനസിലാക്കി ഡിസൈന്‍ ചെയ്യിച്ചു. അലീനയ്ക്കത് വലിയ സര്‍പ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അര്ജുന് അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുല്‍ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്. എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഞങ്ങള്‍ എല്ലാവരും ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനില്‍ കയറിയപ്പോള്‍ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു”.
Post Your Comments