വില്ലനായും സഹനടനായും മലയാള സിനിമയിൽ ശ്രദ്ധേയനായ താരമാണ് ബാബുരാജ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടന് ബാബുരാജുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. കമ്പോളം എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത ബാബുരാജ് തന്റെ ജീവിതത്തിൽ നടന്ന അപ്രതീക്ഷിത കാര്യങ്ങളെക്കുറിച്ചു തന്നോട് തുറന്നു സംസാരിച്ചതെന്നും അന്ന് പറഞ്ഞ കാര്യം കേട്ട് അന്ന് താന്‍ നിശ്ശബ്ദനായി പോയെന്നും കലൂര്‍ ഡെന്നീസ് നിറഭേദങ്ങള്‍ എന്ന ആത്മകഥയിൽ പങ്കുവയ്ക്കുന്നു.
ലോ കോളജിലെ പഠനകാലത്തെ തന്റെ സുഹൃത്തുക്കളെ കാണാൻ പോയപ്പോൾ ഉണ്ടായ ഒരു സംഭവത്തിൽ പ്രതിയാകുകയും അങ്ങനെ കൊലപാതക കുറ്റത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കിടക്കേണ്ടിയും വന്നുവെന്നു ബാബുരാജ് പറഞ്ഞത് കേട്ടപ്പോള്‍ നിമിഷനേരത്തേക്ക് തനിക്കൊന്നും മിണ്ടാനായില്ലെന്നു കലൂർ ഡെന്നിസ് പറയുന്നു.
read also:ഇടത് സ്ഥാനാർത്ഥിയ്ക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി നിഖില വിമല്‍
” സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് സത്യന് അന്തിക്കാടിനെ കാണാനായി കല്‍പ്പന ടൂറിസ്റ്റ് ഹോമില്‍ പോവുമായിരുന്നു. പട്ടണ പ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് നിര്‍മ്മാതാവ് സിയാദ് കോക്കറെ പരിചയപ്പെട്ടു. പിന്നീട് പലവട്ടവും ഈ നിര്‍മ്മാതാവിനെ കണ്ടിരുന്നു. ആ സമയത്താന് സിയാദിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്. പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ ഞാന്‍ നേരിട്ട് പോലും കണ്ടിരുന്നില്ല.” ബാബുരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സാഹചര്യ തെളിവുകളുടെ പേരില്‍ ആ കേസില്‍ പ്രതിയാവുകയായിരുന്നു. 90 ദിവസം ജയിലില്‍ കിടന്നെങ്കിലും കേസിന്റെ വിധി വന്നപ്പോള്‍ ബാബുരാജ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു.
Post Your Comments