GeneralLatest NewsMollywoodMovie GossipsNEWSSocial MediaTV Shows

ബിഗ് ബോസിൽ പങ്കെടുത്തതോടെ പലർക്കും എന്നോടുള്ള ഇഷ്ടം കുറഞ്ഞു ; തുറന്നുപറഞ്ഞ് വീണാ നായർ

ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ തുറന്നു പറയുകയാണ് വീണ

മിനിസ്‌ക്രീനിലൂടെയും വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയും മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ താരത്തെ അടുത്തറിയുകയും, മനസ്സിലാക്കുകയും ചെയ്തിരുന്നു. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ വീണ  പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ തുറന്നു പറയുകയാണ് വീണ നായര്‍. ബിഗ് ബോസ് ഷോയില്‍ എത്തുന്നതിന് മുമ്പ് തനിക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതു മാറിയെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

വീണയുടെ വാക്കുകൾ

”മുമ്പ് ഓരോരോ പ്രശ്‌നങ്ങളില്‍ മനസ്സ് തൂങ്ങിക്കിടക്കും ഇപ്പോള്‍ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്‌നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു. മുമ്പ് സുഹൃത്തുക്കള്‍ പോലും എന്തെങ്കിലും പറഞ്ഞാല്‍ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ശീലം മാറി. ശരിക്ക് പറഞ്ഞാല്‍ ഈ ഒരു മനസാന്നിദ്ധ്യത്തോടെ ഷോയില്‍ പോയിരുന്നെങ്കില്‍ അതു പോലെ കരയില്ലായിരുന്നു. ഷോയിലെത്തിയശേഷം പലര്‍ക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ട്”. – വീണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button