തെന്നിന്ത്യൻ സിനിമയിൽ നിന്ന് ബോളിവുഡ് സിനിമയിലും തരംഗമായി മാറാൻ തയ്യാറെടുക്കുന്ന നടി മഞ്ജു വാര്യർക്ക് ഇരട്ട പാരിതോഷികമാണ് ദേശീയ പുരസ്കാരത്തിലൂടെ ലഭിച്ചത്. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അസുരനും, സ്ക്രീൻ സ്പേസ് കുറവാണെങ്കിലും പ്രാധാന്യമേറിയ റോളിൽ അഭിനയിച്ച കുഞ്ഞാലി
മരയ്ക്കാരും ദേശീയ തലത്തിൽ അംഗീകരിക്കപെട്ടപ്പോൾ നടി മഞ്ജു വാര്യരും അതിൽ അഭിമാനം കൊള്ളുകയാണ്. റിലീസിനായി കാത്തിരിക്കുന്ന ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ സസ്പെൻസ് പറയാമോ? എന്ന് ഒരു ഓൺലൈൻ അഭിമുഖ പരിപാടിയിൽ ചോദിച്ചപ്പോൾ വളരെ തന്ത്രപൂർവ്വമായിരുന്നു മഞ്ജുവിന്റെ മറുപടി
‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മഞ്ജു വാര്യർ
“സുബൈദയെക്കുറിച്ച് അധികമൊന്നും പറയാൻ നിർവാഹമില്ല. ഇതിൽ വളരെ ശക്തമായിട്ടുള്ള ഒരു കഥാപാത്രമാണ്. ഒരു മുഴുനീള വേഷമൊന്നുമല്ല. പക്ഷേ അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രമാണ്. സിനിമയിൽ സുബൈദയുടെ പ്രസൻസും, പ്രാധാന്യവും വളരെ ശക്തമാണ്. അത്രയും മാത്രമേ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുള്ളൂ . പ്രത്യേകിച്ച് മരയ്ക്കാറിനെ പോലെ വലിയൊരു സിനിമയെക്കുറിച്ച് പറഞ്ഞ് ആ കുറ്റം എൻ്റെ തലയിൽ ആകരുത് എന്നുള്ളത് കൊണ്ട് എൻ്റെ കഥാപാത്രമായ സുബൈദയെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല”.
Post Your Comments