GeneralLatest NewsMollywoodNEWS

സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്‍

കെ.എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണന്‍ ഗാനം ആലപിക്കുന്നുമുണ്ട്

ഗായകന്‍ മധു ബാലകൃഷ്ണൻ ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.’മൈ ഡിയര്‍ മച്ചാൻ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് മധു ബാലകൃഷ്ണന്റെ ആദ്യ സംഗീത സംവിധാനം.

ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും….’ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്. കെ.എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്.

‘ഇത്തരമൊരു ഗാനത്തിന് സംഗീതം നല്‍കാനും ചിത്രച്ചേച്ചിക്കൊപ്പം പാടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന്’ മധു ബാലകൃഷ്ണന്‍ പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രമാണ് മൈ ഡിയര്‍ മച്ചാൻ.

യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് മൈ ഡിയര്‍ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ കൂടിയാണ്.

ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ബെന്‍സി നാസര്‍, സംവിധാനം- ദിലീപ് നാരായണന്‍, ഛായാഗ്രഹണം- പി സുകുമാര്‍, കഥ/തിരക്കഥ -വിവേക്, ഷെഹീം കൊച്ചന്നൂര്‍, ഗാനരചന- എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍

shortlink

Related Articles

Post Your Comments


Back to top button