GeneralLatest NewsMollywoodNEWSSocial Media

‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്’ ; വിവാഹ വാർഷിക ദിനത്തിൽ പ്രിയയ്‌ക്കൊപ്പമുളള ചിത്രവുമായി കുഞ്ചാക്കോ ബോബൻ

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ​ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ക്‌ളേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന്റെ 16–ാം വാർഷിക ദിനത്തിൽ പ്രിയതമയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചോക്കോ ബോബൻ. ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പും ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചൻ പോസ്റ്റ് ചെയ്തു.

https://www.instagram.com/p/CNLHSbSMHle/?utm_source=ig_web_copy_link

നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് ആശംസകൾ നേർന്ന് കമന്റുകൾ രേഖപ്പെടുത്തുന്നത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്.

15-ാം വിവാഹവാർഷികദിനത്തിലും കുഞ്ചാക്കോ ബോബൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

“കഴിഞ്ഞ 15 വർഷമായി പ്രണയത്തിന്റെ ക്വാറന്റയിനിലാണ്, അതേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 22 വർഷമായി പരസ്പരം അറിയുന്നു നമ്മൾ, നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. നിന്നെ കണ്ടുമുട്ടും മുൻപു തന്നെ, എന്റെ ആദ്യ ചിത്രത്തിലെ ആദ്യഗാനത്തിൽ നിന്റെ പേര് ചൊല്ലി ഞാൻ പാടി…പരസ്പരം എല്ലാ ഗുണങ്ങളും ദോഷങ്ങളും സ്വീകരിച്ച് കൈകോർത്ത് നാം മുന്നോട്ട് നീങ്ങുക. ഈ പ്രത്യേക ദിനം ഇത്തവണ കുറച്ചുകൂടി സ്പെഷലാണ്, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം നമ്മൾ പരസ്പരം നൽകിയിരിക്കുന്നു… ഇസഹാക്”.“നീ നിന്റെ മാതാപിതാക്കൾക്ക് നല്ലൊരു മകളാണ്, കസിൻസിന് നല്ലൊരു സഹോദരിയാണ്, ഞാനടക്കം നിരവധിയേറെ പേർക്ക് നല്ലൊരു സുഹൃത്താണ്, എനിക്കൊരു റോമാന്റിക് പ്രണയിനിയും ഭാര്യയുമാണ്, എന്റെ കുടുംബത്തിനും നല്ലൊരു മകളാണ് നീ… ഇസഹാക്കിന് ഒരു കിടിലൻ അമ്മയും….ഈ ക്വാറന്റയിൻ വേളയിൽ എന്റെ വാലന്റൈന് നിറയെ സ്നേഹവും ആലിംഗനവും ചുംബനങ്ങളും… ഓ പ്രിയേ….”-കുഞ്ചാക്കോ ബോബൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button