GeneralLatest NewsMollywoodNEWSSocial Media

‘ഒടുവിൽ ആ ആഗ്രഹവും സാധിച്ചു’; പൂർണിമയ്ക്ക് നന്ദി പറഞ്ഞ് കീർത്തി സുരേഷ്

കീർത്തിയുടെ മനോഹരമായ ഹാഫ് സാരി ഡിസൈൻ ചെയ്തത് പൂർണിമ ഇന്ദ്രജിത്തായിരുന്നു

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കീർത്തി പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴുളള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനയ്ക്കും ഒപ്പമാണ് കീർത്തി ഗുരുവായൂർ കണ്ണനെ കാണാനെത്തിയത്. ഹാഫ് സാരിയായിരുന്നു കീർത്തിയുടെ വേഷം. കീർത്തിയുടെ മനോഹരമായ ഹാഫ് സാരി ഡിസൈൻ ചെയ്തത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തായിരുന്നു. ചിത്രത്തോടൊപ്പം പൂർണിമയ്ക്ക് നന്ദി പറയാനും താരം മറന്നില്ല.

https://www.instagram.com/p/CNKiFQrBJr3/?utm_source=ig_web_copy_link

”ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷമുളള സന്തോഷകരമായ ഒരു ദിനം. ഹാഫ് സാരിയുടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒടുവിൽ ഞാനത് ചെയ്തു. നന്ദി പൂർണിമ ഇന്ദ്രജിത്ത്,” ചിത്രങ്ങൾക്കൊപ്പം കീർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. തെലുങ്കിൽ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങിനിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാവുന്ന ‘സര്‍ക്കാരു വാരി പാട’ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.രജനീകാന്തിന്റെ പുതിയ സിനിമ ‘അണ്ണാത്തെ’യിലും കീർത്തി അഭിനയിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നടനാവുന്ന ‘സാനി കായിതം’ എന്ന സിനിമയിലും കീർത്തി വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button