
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യിലെ ആദ്യ ഗാനമെത്തി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. എംജിആറായി അരവിന്ദ് സ്വാമിയും എത്തുന്നു.
ജയലളിതയുടെ സുവർണ്ണകാലഘട്ടമാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പാട്ട് ആലപിച്ചിരിക്കുന്ന സൈന്ദവി പ്രകാശാണ്. സിരാ സിരി ആണ് വരികൾ എഴുതിയിരിക്കുന്നത്. ജയലളിതയുടെ ആദ്യ സിനിമയിലേത് മുതലുള്ള ലുക്കുകളിൽ കങ്കണ ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്.
സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
Post Your Comments