സൂരജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന് കുറിച്ച് കൊണ്ടാണ് ജ്വാല ഗുട്ട ട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ട്വീറ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.
Post Your Comments