GeneralLatest NewsMollywoodNEWSSocial MediaTV Shows

ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് രണ്ടും കൂടി അങ്ങട് കെട്ടി ; നടി അനുശ്രീയുടെ വിവാഹത്തെക്കുറിച്ച് ജിഷിൻ

രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത് അനുശ്രീയുടെ, വിവാഹത്തെ പറ്റി ജിഷിൻ കുറിക്കുന്നു

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ താരം അനുശ്രീയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹതിരായത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇപ്പോഴിതാ നടിയുടെ രഹസ്യ വിവാഹത്തെ പറ്റി നടൻ ജിഷിൻ മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്.

ജിഷിന്റെ വാക്കുകൾ

‘യേശു ക്രിസ്തുവിനെ പ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ. ഏപ്രിൽ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹ മംഗളാശംസകൾ dears.. ‘- ജിഷിന് കുറിച്ചു.

ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്നറിയപ്പെടുന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടു കൊണ്ടായിരുന്നു അനുശ്രീ മിനി സ്‌ക്രീനിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്.

അനുശ്രീ അഭിനയിക്കുന്ന എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. ഇരുവരും തമ്മിലുള്ള പ്രണയം, വിവാഹത്തോടെയാണ് ഏവരും അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button