സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരമാണ് അനു ഇമ്മാനുവേൽ. മലയാളത്തിൽ പിന്നീട് അധികം സിനിമ ചെയ്തില്ലെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം അനു അഭിനയിച്ചു കഴിഞ്ഞു. അല്ലു അർജുൻ നായകനായ എൻറെ പേര് സൂര്യ, എൻറെ വീട് ഇന്ത്യ എന്ന ചിത്രത്തിലെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ നിമിഷ നേരംകൊണ്ടാണ് തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്.
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ അനുവിന്റെ വിവാഹം നടക്കാൻ പോകുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അനു തന്നെ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്.
‘എല്ലാം കുപ്രചാരണങ്ങളാണ്. വിവാഹത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതായി അറിഞ്ഞു. അത് എന്റെ വിവാഹമല്ല. വാർത്ത തെറ്റാണെന്ന് അനു വ്യക്തമാക്കി’. തെലുങ്ക് നിർമ്മാതാവിന്റെ മകനുമായി അനുവിന്റെ വിവാഹം ഉടൻ നടക്കുമെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത. സോഷ്യൽ മീഡിയയിലൂടെ വാർത്തയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ഹൈദരാബാദിലാണ് അനു ഇമ്മാനുവേൽ താമസിക്കുന്നത്. തമിഴിൽ തുപ്പരിവാലൻ, നമ്മവീട്ടു പിള്ളൈ എന്നിവയാണ് അനുവിന്റെ ചിത്രങ്ങൾ. വിശാലിന്റെയും ശിവകാർത്തികേയന്റെയും നായികയായി അഭിനയിച്ച ഈ ചിത്രങ്ങൾ വലിയ വിജയം നേടി. നിലവിൽ തമിഴിലും തെലുങ്കിലുമായി മഹാസമുദ്രം എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് അനു.
Post Your Comments