സ്ഥിരം ദുഃഖപുത്രി റോളില്‍ അഭിനയിക്കുന്ന അഞ്ജലി നായരുടെ കരിയറിലെ ഒരു ബ്രേക്ക് ആണ് ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം.ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ നടിക്ക് ലഭിച്ച വലിയ അവസരം തന്നെയായിരുന്നു ചിത്രത്തിലെ സരിത. സിനിമ ഹിറ്റ് ആയതിന് പിന്നാലെ സംവിധായകനും ക്യമാറമാനുമായ അനീഷ് ഉപസാനയും അഞ്ജലിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വീണ്ടും വാർത്തകളിൽ ഇടംപിടിക്കാനും തുടങ്ങി.
ഇപ്പോഴിതാ കുപ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ജലി. ഇത്തരം വാർത്തകൾ വീണ്ടും കുത്തി പൊക്കികൊണ്ടു വരുന്നത് തന്നെ ചവുട്ടി മെതിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളാകും എന്ന് അഞ്ജലി പറയുന്നു. ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം തുറന്നടിച്ചത്.
അഞ്ജലിയുടെ വാക്കുകൾ
‘ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുന്ന ആളാണ് താന്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഞ്ജലി ഇപ്പോള്‍. ഒരുപാട് ലോണുകള്‍ അടക്കാനുണ്ടെന്നും അടവ് മുടങ്ങിയതിനാല്‍ മകളുടെ കമ്മലും വളയും വരെ ലേലത്തില്‍ പോയിട്ടുണ്ട് എന്നും താരം പറയുന്നു.
സിനിമയില്‍ പലരും ഇപ്പോഴും തനിക്ക് പ്രതിഫലം തരാറില്ല എന്നാണ് അഞ്ജലി പറയുന്നത്. കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം മുവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഖപുത്രിയുടെ മുഖമുള്ളത് കൊണ്ടും ഞാന്‍ ആരോടും തിരിച്ചൊന്നും പറയില്ലെന്നുള്ള ഉറപ്പുള്ളതു കൊണ്ടുമാകാം ഇത്.
അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളും അടങ്ങുന്ന കുടുംബം ഞാന്‍ പോറ്റുന്നത്. എന്റെ കടങ്ങളും പ്രശ്നങ്ങളും ചിലവുകളും കഴിഞ്ഞിട്ട് ചിലപ്പോള്‍ ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റി വയ്ക്കാനുണ്ടാവില്ല എന്നും’- അഞ്ജലി പറഞ്ഞു.
Leave a Comment